KeralaLatest

കട തുറന്നതിന് നായ്ക്കുരണ പ്രയോഗം ; വ്യാപാരി നേതാവ് ആശുപത്രിയിൽ

“Manju”

കൊയിലാണ്ടി : കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ അഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിക്കെതിരെ നായ്ക്കുരണപൊടി വിതറി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും പൂജാ സ്റ്റോർ ഉടമയുമായ കെ.പി.ശ്രീധരന് നേരെയാണ് സമരാനുകൂലികൾ പൊടി വിതറിയത്. അഞ്ചംഗ സംഘമെത്തി മുഖത്തടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ കടകൾ തുറക്കണമെന്ന് കെ.വി.വി.എസ്.ആഹ്വാനം നൽകിയിരുന്നു. രാവിലെ സമരാനുകൂലികൾ എത്തി കട അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കട അടക്കാൻ തയാറാകാത്തതിനെ തുടർന്ന് അഞ്ചോളം പേർ എത്തിയാണ് മുഖത്ത് നായ്ക്കുരണപൊടി കൊണ്ടടിച്ചത്. ദേഹമാസകലം ചൊറിഞ്ഞതിനെ തുടർന്ന് ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button