KeralaLatestThiruvananthapuram

കണ്ടെയിന്‍മെന്റ് സോണ്‍: പോലിസിനു അധികാരം നല്‍കിയ തീരുമാനം പിന്‍വലിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. കണ്ടെയിന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കാനുള്ള അധികാരം ദുരന്ത നിവാരണ സേന‌യ്ക്ക് നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതലയായിരിക്കും ഇനി പൊലീസിന് നല്‍കുക. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

താഴെ തട്ടിലുള്ള വിവരശേഖരണമടക്കമുള്ള കാര്യങ്ങള്‍ ദുരന്ത നിവാരണ സേനയായിരിക്കും കൈകാര്യം ചെയ്യുക. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം നടപ്പാക്കും മുമ്ബ് പൊതുജനങ്ങളെ അറിയിക്കണമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊവിഡ് വിവരശേഖരണവും കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയവും അടക്കമുള്ള ജോലികള്‍ പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകളുടെ ഭാഗത്ത് നിന്നടക്കം വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന് അടക്കം പൊലീസ് നേതൃത്വം നല്‍കണമെന്ന് കാണിച്ച്‌ നേരത്തെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. വിവരശേഖരണത്തിലടക്കം പൊലീസ് നടപടി തുടരുമെന്നായിരുന്നു ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞത്.

Related Articles

Back to top button