ഗോഹട്ടി: ആസാം റൈഫിള്‍സിനു നേരേ വന്‍ ഭീകരാക്രമണം. ആസാം റൈഫിള്‍സിന്റെ 46 വിംഗ് കമാന്‍ഡിംഗ് ഓഫീസര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യുഹത്തിനു നേരേയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. കേണല്‍ വിപ്ലാവ് ത്രിപദിയും സംഘവുമാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹമടക്കം നാലു ജവാന്മാര് കൊല്ലപ്പെട്ടു. വിപ്ലാവ് ത്രിപദിയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടു. ജവാന്മാരുമടക്കം നിരവധി പേര്‍ക്കു അതീവ ഗുരുതരമായി പരിക്കേറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സൂരജ് ചന്ദ് ജില്ലയിലൂടെ സഞ്ചരിക്കുന്പോള്‍ രാവിലെ പത്തോടെയാണ് ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. ഏതു സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ല.
Related Articles
Check Also
Close
-
മത്സരക്ഷമത സൂചിക: റാങ്കിംഗ് മുന്നേറ്റവുമായി ഇന്ത്യJune 16, 2022 12:52 PM