KeralaLatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

“Manju”

ശ്രീജ.എസ്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്ന് രാവിലെ 3.30ന് ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ കാസര്‍ഗോഡ് സ്വദേശികളായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ട്രോളി ബാഗിന്റെ ചട്ടങ്ങളില്‍ വയറുകളുടെ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കാസര്‍ഗോഡ് സ്വദേശികള്‍ എന്തിന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി എന്ന സംശയത്തെത്തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.

യാത്രക്കാരില്‍ ഒരാള്‍ മൂന്നു ദിവസം മുന്‍പാണ് കോഴിക്കോടു നിന്ന് ദുബായിലേക്കു പോയത്. പെട്ടെന്നു തിരിച്ചുവരാനുള്ള കാരണം ചോദിച്ചെങ്കിലും യാത്രക്കാരന് കൃത്യമായ മറുപടി നല്‍കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Related Articles

Back to top button