IndiaLatest

സ്വാതന്ത്ര്യദിനത്തില്‍ നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും

“Manju”

ശ്രീജ.എസ്

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ചരിത്രത്തില്‍ ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ നയാഗ്രയില്‍ ത്രിവര്‍ണപതാക ഉയരുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്ന വിവരം ടൊറോന്റോയിലെ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് അറിയിച്ചത്.

ഓഗസ്റ്റ് 15 ന് വൈകിട്ടോടെയാകും നയാഗ്രയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുക. ഒട്ടാവയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തും. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറും സിറ്റിഹാളും ത്രിവര്‍ണമണിയും.

‘ഈ സ്വാതന്ത്ര്യദിനത്തില്‍, നയാഗ്ര വെള്ളച്ചാട്ടം, സിഎന്‍ ടവര്‍ എന്നിവ ഇന്ത്യന്‍ ത്രിവര്‍ണത്തില്‍ പ്രകാശിക്കുമെന്നത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ പറഞ്ഞു

Related Articles

Back to top button