KeralaLatest

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

“Manju”

CPM state secretariat meeting today
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും. പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ സൂസന്‍ കോടിക്കാണ് സാധ്യതയേറുന്നത്. ജില്ലാ തലത്തില്‍ തെരഞ്ഞെടുപ്പ് റിവ്യു പൂര്‍ത്തിയായ സാഹചര്യത്തില്‍ സംസ്ഥാന തല റിപ്പോര്‍ട്ടിനും അന്തിമ രൂപം നല്‍കും.
അതേസമയം, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ്‌ ഷെഫീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഞ്ചാം ദിവസമാണ് അര്‍ജുനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.അന്വേഷണം മുന്‍പോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന മൊഴികള്‍ ഇതുവരെ അര്‍ജുനില്‍ നിന്ന് ലഭിച്ചിട്ടില്ല.

Related Articles

Check Also
Close
Back to top button