IndiaKeralaLatest

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഹെ​വി ലൈ​സ​ന്‍​സ് റദ്ദാക്കാനും കനത്ത പിഴ

“Manju”

സിന്ധുമോള്‍ ആര്‍

തി​രു​വ​ന​ന്ത​പു​രം: ആ​വ​ശ്യ​മി​ല്ലെ​ന്നു​ക​ണ്ട്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഹെ​വി ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാനും മോ​ട്ടോര്‍ വാ​ഹ​ന വ​കു​പ്പിന്റെ ​ക​ന​ത്ത​ പി​ഴ. കാ​ലാ​വ​ധി ക​ഴി​ഞ്ഞ തീ​യ​തി മു​ത​ല്‍ വ​ര്‍​ഷം ക​ണ​ക്കാ​ക്കി​യാ​ണ്​ പി​ഴ ചു​മ​ത്തു​ക. തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കു​ക​യു​മി​ല്ല. സാ​ധാ​ര​ണ ലൈ​സ​ന്‍​സു​ക​ള്‍ ​പു​തു​ക്കു​ന്ന​തി​നാ​ണ്​ പി​ഴ​യീ​ടാ​ക്കാ​റു​ള്ള​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ലൈ​സ​ന്‍​സ്​ ഉ​പേ​ക്ഷി​ക്കാനും പി​ഴയൊടുക്കണം. ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ മൂ​ല​വും മ​റ്റും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഓടി​​ക്കാ​ന്‍ ക​ഴി​യാ​നാ​കാ​തെ​ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കാ​നെ​ത്തു​മ്പോ​ഴാ​ണ്​ പി​ഴ​ഭാ​രം കാ​ത്തി​രി​ക്കു​ന്ന​ത്.

മോ​ട്ടോര്‍ വാ​ഹ​ന​ നിയമ ഭേ​ദ​ഗ​തി പ്ര​കാ​രം ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​ക​ള്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പു​തു​ക്ക​ണം. ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ 1000 രൂ​പ​യാ​ണ്​ പി​ഴ. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഹെ​വി ലൈ​സ​ന്‍​സു​കാ​ര്‍ റ​ദ്ദാ​ക്കാ​നെ​ത്തുമ്പോ​ള്‍ എ​​​ത്ര വ​ര്‍​ഷം ക​ഴി​ഞ്ഞോ അ​ക്കാ​ല​യ​ള​വി​ലെ​യെ​ല്ലാം തു​ക അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി പി​ഴ ന​ല്‍​ക​ണം. 260 രൂ​പ സ​റ​ണ്ട​ര്‍ ചാ​ര്‍​ജും. നേ​ര​ത്തേ ഫീ​സി​ല്ലാ​തെ വെ​ള്ള​പേപ്പ​റി​ല്‍ അ​പേ​ക്ഷി​​ച്ചാ​ല്‍ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കി ന​ല്‍​കു​മാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​മാ​യ സാ​ര​ഥി​യി​ലേ​ക്ക്​ മാ​റി​യ​തോ​ടെ 260 ​​​രൂ​പ സ​റ​ണ്ട​ര്‍ ചാ​ര്‍​ജ്​​ വ​ന്നു. പി​ന്നാ​ലെ 1000 രൂ​പ വീ​തം ​പിഴയും.

ഹെ​വി ലൈ​സ​ന്‍​സ്​ പു​തു​ക്കാ​തെ​യോ റ​ദ്ദാ​ക്കാ​തെ​യോ ലൈ​റ്റ്​ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ (എ​ല്‍.​എം.​വി) ലൈ​സ​ന്‍​സ്​ പു​തു​ക്കാ​നാ​കി​ല്ല. ഇ​തോ​ടെ ഹെ​വി ഒ​​ഴി​വാ​ക്കി എ​ല്‍.​എം.​വി മാ​ത്രം ഉ​പ​യോ​ഗി​ക്കുന്ന​വ​രും പി​ഴയില്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ടി​ല്ല. റ​ദ്ദാ​ക്കു​ന്ന​തി​ന്​ പി​ഴ​യീ​ടാ​ക്കു​ന്ന​ത്​ സോ​ഫ്​​റ്റ്​ വെ​യ​റി​ലു​ള്ള ക്ര​മീ​ക​ര​ണ​മാ​ണെ​ന്നും ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ പ​രി​ശോ​ധി​ക്കുമെന്നും ജോയ​ന്‍​റ്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​ണ​ര്‍ രാ​ജീ​വ്​ പു​ത്ത​ല​ത്ത്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. നി​യ​മ​വ​ശം കൂ​ടി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. സാ​ധാ​ര​ണ പി​ഴ​യീ​ടാ​ക്കാ​റി​ല്ല. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തുണ്ടോ എ​ന്നുകൂ​ടി നോ​ക്ക​ണ​മെ​ന്നും ഉ​ട​ന്‍ വ്യ​ക്ത​ത വ​രു​ത്തി സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Related Articles

Back to top button