LatestMalappuram

ലാ​ബ്​ ഇ​നി 24 മ​ണി​ക്കൂ​ര്‍ പ്രവര്‍ത്തിക്കും

“Manju”

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ലാ​ബിന്റെ സേ​വ​നം ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ 24 മ​ണി​ക്കൂ​റാ​യി ഉ​യ​ര്‍​ത്തും. ഇ​തോ​ടെ സ​മ​യ പ​രി​ധി​യി​ല്ലാ​തെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും സൗ​ക​ര്യ​മാ​കും. ലാബിന്റെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ക​ഴി​ഞ്ഞും രാ​ത്രി​യി​ലും അ​ത്യാ​സ​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​ന ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്. നി​ല​വി​ല്‍, ലാബിന്റെ പ്ര​വ​ര്‍​ത്ത​നം ഉ​ച്ച​വ​രെ മാ​ത്ര​മാ​ണ്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും വി​ധം സ​മ​യം ക്ര​മീ​ക​രി​ച്ച​ത്.
ഇ​തി​നാ​യി കൂ​ടു​ത​ല്‍ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നും ആ​ശു​പ​ത്രി മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. കോ​വി​ഡ് ബാ​ധ​യെ​ന്ന് സം​ശ​യി​ച്ച്‌ രാ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​ക്കും ഇ​തോ​ടെ മാ​റ്റ​മു​ണ്ടാ​കും. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന മു​റ​ക്ക് പി​റ്റേ​ന്ന് മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് മൃ​ത​ദേ​ഹം ല​ഭി​ക്കു​ന്ന​ത്.  എ​ക്സ്റേ, ഇ.​സി.​ജി യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും 24 മ​ണി​ക്കൂ​റാ​യി വ​ര്‍​ധി​പ്പി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button