KeralaLatestThiruvananthapuram

മാസ്‌ക്,ഗ്ലൗസ്,സാനിറ്റെസർ എന്നിവ ലഭ്യമാവുന്ന വെൻഡിങ്ങ് മെഷീൻ നഗരസഭ മെയിൻ ഓഫീസിൽ സ്ഥാപിച്ചു

“Manju”

കോവിഡ് പ്രതിരോധത്തിനായി നഗരസഭയുടെയും സ്മാർട്ട് സിറ്റിയുടെയും നേതൃത്വത്തിൽ നഗരസഭ മെയിൻ ഓഫീസിൽ സ്ഥാപിച്ച മാസ്‌ക്,ഗ്ലൗസ്,സാനിറ്റെസർ എന്നിവ ലഭ്യമാവുന്ന വെൻഡിങ്ങ് മെഷീൻ മേയർ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു .

10 രൂപക്ക് മാസ്‌ക്ക്,15 രൂപക്ക് ഗ്ലൗസ്,
50 രൂപക്ക് സാനിറ്റെസർ എന്നിവ വെൻഡിങ്ങ് മെഷീൻ വഴി ലഭ്യമാവും.

സുരക്ഷാ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിനായി
മെഷിനിൽ നേരിട്ട് പണം നിക്ഷേപിക്കാവുന്ന സൗകര്യത്തിന് പുറമെ
ഗൂഗിൾ പേ വഴിയോ,ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പണം അടയ്ക്കാവുന്നതാണ്.

നഗരസഭാ മെയിൻ ഓഫീസിന് പുറമെ നഗരത്തിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ കൂടി കോവിഡ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉൽപ്പന്നങ്ങൾ ലഭ്യമാവുന്ന വെൻഡിങ്ങ് മെഷീനുകൾ സ്ഥാപിക്കും.

Related Articles

Back to top button