KeralaLatest

മിയക്ക് ആണ്‍കുഞ്ഞ്; മകന്റെ പേരും ചിത്രവും പങ്കുവച്ച് താരം

“Manju”

എര്‍ണാകുളം: നടി മിയ ജോര്‍ജിന് ആണ്‍കുഞ്ഞ് പിറന്നു. മകന്റെ ചിത്രവും പേരും പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ലൂക്ക ജോസഫ് ഫിലിപ് എന്നാണ് മകന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും സിനിമാ താരങ്ങളും എത്തി. ‘കുഞ്ഞ് ലൂക്കയുടെ പുഞ്ചിരി കണ്ടാലറിയാം നടന്‍ ആവുമെന്ന് ‘, ‘ഇതെപ്പോ സംഭവിച്ചു…’ എന്തായാലും കണ്‍ഗ്രാറ്റ്സ് എന്നാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന ചില കമന്റുകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12നായിരുന്നു മിയയുടെയും എറണാകുളംകാരനായ അശ്വിന്‍ ഫിലിപ്പിന്റെയും വിവാഹം. പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായി.റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button