KeralaLatest

സൈക്കിളിൽ ഒഡീഷയിലേക്കിറങ്ങിയ അഞ്ചംഗ അതിഥികൾ പൊലീസ് പിടിയിലായി.

“Manju”

പി. വി.എസ്

മലപ്പുറം: വളാഞ്ചേരിയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന 5 അംഗ സംഘത്തെ സ്വദേശമായ ഒഡീഷയിലേക്ക് സൈക്കിളിൽ പോകുന്നതിനിടയിൽ അങ്ങാടിപ്പുറത്ത് വച്ച് പൊലീസ് പിടികൂടി തിരിച്ചയച്ചു .നാല് സൈക്കിളുകളിലായി ബാഗുകൾ കെട്ടിവച്ച് യാത്ര ചെയ്യുകയായിരുന്ന അതിഥിത്തൊഴിലാളികളുടെ സംഘത്തെ മേൽപ്പാലം പരിസരത്തുവച്ച് വനിതാ എസ് ഐ ടി .രമാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത് .വളാഞ്ചേരിയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇവർക്ക് ലോക് ഡൗൺ കാരണം പണിയില്ലാതായി .

വാടക ക്വാർട്ടേഴ്സ് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടതോടെയാണ് ഒഡീഷയിലേക്ക് പുറപ്പെട്ടതെന്ന് സംഘം പറയുന്നു .പൊലീസ് വീട്ടുടമയ്ക്ക് ഫോൺ ചെയ്ത് താക്കീത് നൽകി .തുടർന്ന് ഇവരെ താമസസ്ഥലത്തേക്ക് മടക്കിയയച്ചു .

Related Articles

Back to top button