IndiaLatest

രാമക്ഷേത്ര നിര്‍മ്മാണം: സംഭാവന ആയിരം കോടി കവിഞ്ഞു

“Manju”

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇതുവരെ സമാഹരിച്ചത് ആയിരം കോടിയിലധികം രൂപ. സംഭവന നല്‍കിയവരില്‍ മുസ്ലിം സമുദായത്തിന്റെ പങ്കും ചെറുതല്ല. ലഖ്നൗവിലെ ഓള്‍ ഇന്ത്യ ഷിയാ ഓര്‍ഫനേജിലെ സദത്ഗഞ്ച് അനാഥാലയത്തില്‍ നിന്നുള്ള എണ്‍പതോളം അനാഥരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരും ഒന്നര ലക്ഷത്തിലധികം രൂപയാണ് സംഭാവന നല്‍കിയത്.1,100 രൂപ മുതല്‍ 10,100 രൂപ വരെയാണ് ഓരോരുത്തരും നല്‍കിയിരിക്കുന്നത്.

ഇത് രാജ്യത്ത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുമെന്നും, എല്ലാം മതങ്ങളും ഓരേപോലെയാണെന്നും ലക്നൗവില്‍ നിന്നുള്ള പന്ത്രണ്ടുകാരനായ ആരിഫ് പറഞ്ഞു.മതത്തിന്റെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്‍കുന്ന മറുപടിയാണിതെന്ന് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തോടെ പരസ്പര ഐക്യത്തിന്റെ പുതിയ അദ്ധ്യായം കുറിക്കുമെന്ന് ആര്‍ എസ് എസ് എക്സിക്യൂട്ടീവ് അംഗം ഡോ. ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.മൂന്ന് ദേശസാല്‍കൃത ബാങ്കുകളിലാണ്(എസ് ബി ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ) ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ ഉള്ളത്. നിലവില്‍ ഈ മൂന്ന് അക്കൗണ്ടുകളുടെയും കൂടി ആകെ ബാലന്‍സ് 1000 കോടി രൂപ കടന്നിരിക്കുകയാണ്.

Related Articles

Back to top button