IndiaInternationalLatest

പാക് സൈന്യം ചൈനീസ് ഡ്രോണുകള്‍ വാങ്ങുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് ഡ്രോണുകള്‍ വിന്യസിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി വിവരങ്ങള്‍. ചൈനീസ് ഡ്രോണായ സെയ് ഹോങ്-4 ( സി.എച്ച്‌-4) ന്റെ നിരവധി യൂണിറ്റുകള്‍ക്ക് പാകിസ്താന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഡ്രോണുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പാക് സൈന്യത്തിലെ ബ്രിഗേഡിയര്‍ മുഹമ്മദ് സഫര്‍ ഇഖ്ബാല്‍ എന്ന സൈനികോദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം ചൈനയിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എയ്‌റോസ്‌പേസ് ലോങ് മാര്‍ച്ച്‌ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനി എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് പാക് സൈന്യം ഡ്രോണുകള്‍ വാങ്ങുന്നത്. ഈ വര്‍ഷം തന്നെ ഡ്രോണുകള്‍ പാക് സൈന്യത്തിന്റെ പക്കല്‍ ലഭ്യമായി തുടങ്ങുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

Related Articles

Back to top button