IndiaKeralaLatestThiruvananthapuram

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു.

“Manju”

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു.

വിടവാങ്ങിയത് സമാനതകളില്ലാത്ത സംഗീത ഗുരുവെന്ന് പ്രധാനമന്ത്രി

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂജഴ്സി : അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള മകളുടെ വസതിയിലായിരുന്നു അവസാനനാളുകളില്‍. 90 വയസ്സായിരുന്നു.

1930 ല്‍ ജനിച്ചു. ഹിന്ദു സ്താനിസംഗീതകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. നാലം വയസ്സില്‍ അച്ചന്‍ മരിച്ചതിന് ശേഷം തബലയിലേക്ക് തിരിയുകയായിരുന്നു. പിന്നീട് ഗായകനാവാന്‍ അദ്ദേഹം തീരുമാനിച്ചു. 1940 ല്‍ നേപ്പാളിലെ രാജാവിന് മുന്നില്‍ പാടിയാണ് ഹിന്ദുസ്ഥാനി സംഗീത രംഗത്തെ അരങ്ങേറ്റം. എന്‍പത് വര്‍ഷത്തെ സംഗീതപാരമ്പര്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിടവാങ്ങലോടെ ഹിന്ദുസ്ഥാനീ സംഗീതരംഗത്തിന്  നികത്താനാവാത്ത വിടമാണ് ഉണ്ടായിരിക്കുന്നത്.

പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഓണ്‍ലൈന്‍ വഴി സംഗീതം പഠിപ്പിക്കുന്നതിനും അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം വേദികളില്‍ പാടിയിട്ടുള്ള അദ്ദേഹം മേവതി, ഘരാന ഗാനസമ്പ്രദായത്തിലെ പ്രമുഖനായിരുന്നു. ജസ് രംഗി ജുഗല്‍ബന്ദിയുടെ സൃഷ്ടാവായാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.

Related Articles

Back to top button