KeralaLatest

ഐഎച്ച്‌ആര്‍ഡി പുതിയ ആസ്ഥാന മന്ദിരം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ഐഎച്ച്‌ആര്‍ഡിക്ക് തിരുവനന്തപുരം ചാക്കയില്‍ പുതിയ ആസ്ഥാന മന്ദിരമായി. ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ 20ന് വൈകിട്ട് 3.30ന് നിര്‍വഹിക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീല്‍ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, ഡോ. ശശി തരൂര്‍ എം.പി, വി. എസ്. ശിവകുമാര്‍ എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button