InternationalLatest

ഡക്ക് ഡക്ക് ഗോ: സ്വകാര്യത സംരക്ഷിക്കുന്നില്ലെന്ന് ആരോപണം

“Manju”

ഡക്ക് ഡക്ക് ഗോയുടെ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന ബ്രൗസര്‍ എന്ന പേരിലാണ് ഡക്ക് ഡക്ക് ഗോ അറിയപ്പെടുന്നത്. എന്നാല്‍, ഈ വാദം ശരിയല്ലെന്ന് തെളിവ് സഹിതം ട്വിറ്ററിലൂടെ വ്യക്തമാക്കുകയാണ് സാക്ക് എഡ്വേര്‍ഡ് എന്നയാള്‍.

ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളുടെ ട്രാക്കറുകളെ ബ്ലോക്ക് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇന്‍, ബിങ് ഡൊമൈനുകള്‍ക്ക് ഇളവ് ലഭിക്കുകയാണെന്നാണ് സാക്ക് എഡ്വേര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം തെളിവ് സഹിതമാണ് വെളിപ്പെടുത്തിയത്.

ആരോപണങ്ങള്‍ക്കു പിന്നാലെ, മൈക്രോസോഫ്റ്റുമായുള്ള സെര്‍ച്ച്‌ എഗ്രിമെന്റിനെ തുടര്‍ന്നാണ് ഈ ഇളവ് നല്‍കിയതെന്ന് ഡക്ക് ഡക്ക് ഗോ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button