KeralaLatest

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

“Manju”

മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രൻ നിർവഹിച്ചു.

57 ലക്ഷം രൂപ ചിലവഴിച്ചാണ് ലിഫ്റ്റ് ഇറിഗേഷൻ പണി പൂർത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്തിലെ 9, 10, 14 വാർഡുകളിലെ ജല സേചനത്തിന് പദ്ധതി സഹായകരമാണ്.

105 ഏക്കറിലേക്കുള്ള ജലസേചന സൗകര്യമാണ് ഇതിലൂടെ പൂർത്തിയാവുന്നത്. വേനൽക്കാലത്തു ജലക്ഷാമം നേരിടുന്ന വെള്ളിക്കുളങ്ങര കോൺവെന്റ് സ്‌കൂൾ പരിസരം, മൃഗാശുപത്രി പരിസരം, ഇത്തനോളി എന്നിവിടങ്ങളിലേക്കും ഇനി മുതൽ വെള്ളമെത്തും.

Related Articles

Back to top button