IndiaKeralaLatest

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി അഭിജിത് മുഖര്‍ജി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഡല്‍ഹി: മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായി മകന്‍ അഭിജിത് മുഖര്‍ജി. ഡല്‍ഹി ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ‘നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രാപിച്ച്‌ വരുന്നു, എല്ലാവര്‍‌ക്കും നന്ദി‘-അഭിജിത് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.

മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷം അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് തുടരുന്നത്. ഭാഗികമായ അബോധാവസ്ഥയിലാണ് അദ്ദേഹം. 84 കാരനായ അദ്ദേഹത്തിന് ഡല്‍ഹിയിലെ വീട്ടില്‍ വീണു പരിക്കേറ്റിരുന്നു.അതിനിടയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും തലച്ചോറില്‍ രക്തം കട്ടപിടിച്ചതു നീക്കം ചെയ്യാന്‍ നടത്തിയ ശസ്തക്രിയക്ക് ശേഷമാണ് സ്ഥിതി കൂടുതല്‍ വഷളായത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായി അഭിജിത് മുഖര്‍ജി പറഞ്ഞു

Related Articles

Back to top button