IndiaLatest

അദ്ധ്യായന വര്‍ഷം ഉപേക്ഷിക്കില്ല, പരീക്ഷകള്‍ നടത്താനാകുമെന്ന് കേന്ദ്രം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി സെക്രട്ടറി അമിത് ഖാരെ. സ്‌കൂളുകളിലേയും കോളജുകളിലേയും വാര്‍ഷിക പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മാനവ വിഭശേഷി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

കോളേജുകളും സ്‌കൂളുകളും തുറക്കാനായി നിശ്ചിത സമയം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്ഥിതി മെച്ചമാകുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. നവംബര്‍ ഡിസംബര്‍ മാസത്തോടെ സ്ഥിതി മെച്ചമാകുമെന്നും തുടര്‍ന്ന് ഡിസംബറോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാകും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ളാസ്സുകളിലൂടെ പഠിക്കാന്‍ കഴിയുന്നു എന്ന സര്‍വേ റിപ്പോര്‍ട്ട് മാനവ വിഭവശേഷി വകുപ്പ് അമിത് ഖരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. സി ബി.എസ്.ഇയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേന്ദ്രിയ വിദ്യാലങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ് സര്‍വേ നടത്തിയത്.

മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി.വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്ന സര്‍വേയുടെ കണ്ടെത്തലും അമിത് ഖരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ പരീക്ഷ നടത്തുമ്പോള്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

Related Articles

Back to top button