IndiaKeralaLatest

മകനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കാന്‍; 105 കിലോമീറ്റര്‍ ഏഴ് മണിക്കൂറില്‍ സൈക്കിളില്‍ താണ്ടി പിതാവ്

“Manju”

സിന്ധുമോള്‍ ആര്‍

ധര്‍: മധ്യപ്രദേശ്: മകനെ പരീക്ഷയ്ക്ക് എത്തിക്കാന്‍ സാഹസികയാത്ര നടത്തി ഒരു പിതാവ്. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് 105 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മകനെ പരീക്ഷിയ്ക്ക് എത്തിച്ച സംഭവം നടന്നത്. മകനെ പരീക്ഷയ്ക്ക് എത്തിക്കാന്‍ വാഹനങ്ങളൊന്നും ലഭിക്കാതായതോടെയാണ് ബെയ്ദിപൂര ഗ്രാമത്തിലെ തൊഴിലാളിയായ ശോഭാറാം സൈക്കിളില്‍ മകനുമായി യാത്ര തിരിക്കുന്നത്. ഏഴ് മണിക്കൂര്‍ കൊണ്ട് 105 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ശോഭാറാം മകന്‍ ആഷിഷിനെ പരീക്ഷയ്ക്ക് എത്തിച്ചത്. മകനുമായി സൈക്കിളില്‍ യാത്ര ചെയ്യുന്ന ശോഭാറാമിന്റെ വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്തെ ബസ് സര്‍വീസ് നിലച്ചിരിക്കുകയാണ്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നെങ്കിലും ബസ് സര്‍വീസ് ഇവിടെ പുനസ്ഥാപിച്ചിട്ടില്ല. മകന് പരീക്ഷയായതോടെ സഹായിക്കാന്‍ ആരുമില്ലാതായി. ഇതോടെയാണ് സൈക്കിള്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചത്. ഞായറാഴ്ച്ച രാത്രി പുറപ്പെട്ട ശോഭാറാമും മകനും ചൊവ്വാഴ്ച്ചയാണ് പരീക്ഷ നടക്കുന്ന സ്ഥലത്ത് എത്തിയത്. പരീക്ഷയ്ക്ക് 15 മിനുട്ട് മുമ്പ് തന്നെ ഹാളിലേക്ക് ആഷിഷ് പ്രവേശിച്ചു.

യാത്രക്കിടയില്‍ വിശ്രമിക്കാന്‍ കിടക്കയുമായിട്ടായിരുന്നു ഈ അച്ഛന്റേയും മകന്റേയും യാത്ര. ഹോട്ടലുകളിലെ നിരക്ക് തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും അതിനാലാണ് കിടക്കയും ഒപ്പം എടുത്തതെന്നും ശോഭാറാം പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷിഷ് ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ‘റുക് ജാനാ നഹീ’ പദ്ധതി പ്രകാരം വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്ന പദ്ധതിയാണിത്.

Related Articles

Back to top button