IndiaLatest

കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച്‌ തുടങ്ങി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കൊവിഡിനെ പ്രതിരോധിക്കുന്ന കൊവാക്‌സിന്‍ മരുന്ന് പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു തുടങ്ങി. റോഹതക് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ഭാരത് ബയോടെക്കാണ് മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടത്താന്‍ ആരംഭിച്ചതെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു.

മൂന്ന്‌പേരില്‍ വാക്‌സിന്‍ പരീക്ഷിച്ചുവെങ്കിലും ഇതുവരെ വിപരീത ഫലമൊന്നും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് ഇവിടെ നടന്നതെന്ന് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ പരീക്ഷണത്തിന് കുറഞ്ഞത് ആറ് മാസമെടുക്കും. എന്നാല്‍ പരീക്ഷിച്ച വാക്‌സിന് എന്തെങ്കിലും പ്രതികൂല ഫലമുണ്ടായാല്‍ അത് അടുത്ത രണ്ട് മൂന്ന് മാസത്തിനകം അറിയുമെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു.

30നും 40നും ഇടയിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ പരീക്ഷണത്തിനായി കൂടുതല്‍ ആളുകള്‍ എത്തിയിട്ടുണ്ടെന്നും വാക്‌സിന്റെ ഡോസ് കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ കൊവാക്‌സിന്‍ പരീക്ഷണം നടത്തുന്നതിന് ഭാരത് ബയോടെക്കിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് വിവധ ഘട്ടങ്ങളിലായി ഏഴ് തരത്തിലുള്ള കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്.

Related Articles

Back to top button