IndiaLatest

ഇ സി എൽ ജിഎസ് പദ്ധതിയിൻ കീഴിൽ ഒരു ലക്ഷം കോടിയിലധികം രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേന്ദ്ര ഗവൺമെന്റ് പിന്തുണയോടെയുള്ള അടിയന്തര വായ്പ പദ്ധതിയായ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം വഴി രാജ്യത്തെ പൊതു -സ്വകാര്യ ബാങ്കുകൾ 2020 ഓഗസ്റ്റ് 18 വരെ 1.5 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. ഇതിൽ ഒരു ലക്ഷം കോടി രൂപയിലധികം ഇതിനോടകം വിതരണം ചെയ്തു.

ലോക്ക്ഡൗണിനെ തുടർന്ന് വിവിധ മേഖലകളിൽ പ്രത്യേകിച്ച്, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര സഹായം നൽകുന്നതിനുള്ള പദ്ധതിയാണിത്. ‘ആത്മ നിർഭർ ഭാരത്’ മായി ബന്ധപ്പെട്ടാണ് ഈ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്.

പൊതു-സ്വകാര്യ ബാങ്കുകൾ ഇതുവരെ അനുവദിച്ചതും വിതരണം ചെയ്തതും ആയ വായ്പകളുടെ വിശദാംശങ്ങൾ:

ഇ സി എൽ ജി എസ് പദ്ധതിയിൻ കീഴിൽ 76,044.44 കോടി രൂപ പൊതുമേഖലാ ബാങ്കുകൾ അനുവദിച്ചു കഴിഞ്ഞു. ഇതിൽ 56,483.41 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു. അതേസമയം സ്വകാര്യ മേഖലയിലെ ബാങ്കുകൾ 74,715.02 കോടി രൂപ അനുവദിച്ചതിൽ 45,762.36 കോടി രൂപ വിതരണം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയാണ് വായ്പ നൽകിയ പ്രധാന ബാങ്കുകൾ.

12 പൊതുമേഖലാ ബാങ്കുകൾ അനുവദിച്ചതും വിതരണം ചെയ്തതും ആയ വായ്പകളുടെ വിശദാംശങ്ങൾ:

ഇ സി എൽ ജി എസ് പദ്ധതി വഴി പൊതുമേഖലാ ബാങ്കുകൾ അനുവദിച്ചതും വിതരണം ചെയ്തതും ആയ വായ്പകളുടെ വിവിധ സംസ്ഥാനങ്ങളിലെ വിശദാംശങ്ങൾ:

 

Related Articles

Back to top button