IndiaLatest

ഭര്‍ത്താവ് അമിതമായി സ്നേഹിക്കുന്നു; വിവാഹമോചനം തേടി ഭാര്യ

“Manju”

ശ്രീജ.എസ്

ഭര്‍ത്താവിന്‍റെ സ്നേഹക്കൂടുതല്‍ താങ്ങാനാകുന്നില്ലെന്നും വിവാഹമോചനം വേണമെന്നും ഭാര്യ. ഉത്തര്‍പ്രദേശിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷമായപ്പോഴാണ് യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചത്.

“അദ്ദേഹം എന്നോട് ഒരു കാര്യത്തിലും ക്ഷോഭിക്കാറില്ല. ആവശ്യത്തിലേറെ സ്നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എനിക്കായി പാചകം ചെയ്യുന്നു. വീട്ടുജോലികളില്‍ സഹായിക്കാറുമുണ്ട്. ഇത്തരമൊരു അന്തരീക്ഷത്തില്‍ ശ്വാസംമുട്ടുന്നു. എനിക്ക് അദ്ദേഹത്തോട് തര്‍ക്കിക്കാനും വഴക്കുകൂടാനുമൊക്കെ ആഗ്രഹമുണ്ട്. ഇങ്ങനൊരാളുടെ കൂടെ ജീവിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ദയവായി വിവാഹ മോചനം അനുവദിക്കണം”- എന്നാണ് യുവതി കോടതിയെ അറിയിച്ചത്.

Related Articles

Back to top button