KeralaLatest

ഓണത്തെ വരവേല്‍ക്കാന്‍ നീലക്കുറിഞ്ഞി പൂത്തു

“Manju”

ശ്രീജ.എസ്

ശാന്തന്‍പാറ : ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി പൂവിട്ടു. മൂന്നാറില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ മാറി പൂപ്പാറയ്ക്കടുത്ത് പശ്ചിമഘട്ട മലനിരകളില്‍പ്പെടുന്ന മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്റെ അടുത്തായി ശാന്തന്‍പാറ പഞ്ചായത്തിലെ തോണ്ടിമലയിലാണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.

മലകയറി ചെന്നാല്‍ വഴിയുടെ ഇരുവശങ്ങളിലും മൂന്ന് ഏക്കറോളം നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നു. 2018ല്‍ രാജമലയില്‍ നീലക്കുറിഞ്ഞി പൂവിട്ടപ്പോള്‍ പ്രളയംകാരണം ആ മനോഹര കാഴ്ച പലര്‍ക്കും നഷ്ടമായി. ഇത്തവണ തോണ്ടിമലയില്‍ പൂത്തപ്പോഴും കോവിഡ് കാരണം ഈ മനോഹരദൃശ്യം പലര്‍ക്കും നഷ്ടമാകും.

Related Articles

Back to top button