IndiaKeralaLatest

റോ റോ വരുന്നു; പരീക്ഷണയോട്ടം വിജയകരം

“Manju”

ചരക്ക് ഗതാഗതം വേഗതയിലാക്കുവാൻ റോ റോ ട്രെയിൻ ആരംഭിക്കണമെന്ന കേരളത്തിന്റെ ദീര്‍ഘാകാലത്തെ ആവശ്യത്തിനാണ് റെയിൽവെയുടെ പച്ചക്കൊടി. കൊങ്കണ്‍ പാതയില്‍ ആദ്യമായിട്ടാണ് റോള്‍ ഓണ്‍ റോള്‍ ഓഫ് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തുന്നത്.

ചരക്കുലോറികളെ വഹിച്ചുകൊണ്ടു വരുന്ന റോ റോ ട്രെയിന്റെ കേരളത്തിലേക്കുള്ള പരീക്ഷണയോട്ടമാണ് വിജയകരമായത്. റെയില്‍ വാഗണുകളിലേക്ക് ചരക്ക് ലോറികള്‍ കയറ്റി ഓടുന്ന രീതിയാണിത്.

കര്‍ണാടകത്തിലെ സൂറത്ത് കലില്‍ നിന്ന് ആരംഭിച്ച ട്രയല്‍ സര്‍വ്വീസ് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗുഡ്‌സ് യാര്‍ഡില്‍ അവസാനിച്ചു. തുടര്‍ന്ന് ഷൊര്‍ണ്ണൂരിലേക്കും പരീക്ഷണയോട്ടം നടത്തി.

വൈദ്യുതികരിച്ച പാതയിലൂടെയാണ് ട്രയല്‍റണ്‍ നടത്തിയത്. രണ്ട് ചരക്കുലോറികള്‍ വഹിച്ച കൊങ്കണിലെ രണ്ട് തുടക്കങ്ങള്‍ കടന്നാണ് ട്രെയിന്‍ കേരളത്തില്‍ എത്തിയത്. കേരളത്തിലേക്കുള്ള ചരക്ക് മാര്‍ഗത്തിന് ഗതിവേഗം പകരുന്നതാണ് ഈ പരീക്ഷണയോട്ടം.

കേരളത്തിലേക്കുള്ള പരീക്ഷണയോട്ടം

ഒരോ സ്‌റ്റേഷനിലും എത്തിയാല്‍ പ്രത്യേക വഴിയിലൂടെ ലോറി പുറത്തിറക്കി ലക്ഷ്യ സ്ഥാനത്തേക്ക് റോഡ് മാര്‍ഗം പോകും.പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി ട്രെയിന്‍ ഇന്നലെ മുംബൈയ്ക്ക് മടങ്ങി.

Related Articles

Back to top button