ശ്രീജ.എസ്
പാലക്കാട്: മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്കാരം വ്യാഴാഴ്ച കുമരനല്ലൂരില്‍ മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് സമ്മാനിക്കും. അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ചടങ്ങ്.
2019-ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാ മത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്കാരസമര്‍പ്പണം നിര്‍വഹിക്കും. മന്ത്രി എ.കെ. ബാലന് ബഹുമതി അക്കിത്തത്തിന് കൈമാറും.