KeralaLatestMalappuram

മീന്‍പിടിക്കാന്‍ പോയ ആള്‍ മുങ്ങി മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കട്ടപ്പന: ഇടുക്കി ജലാശയത്തിന്റെ ഭാഗമായ മുത്തംപടിയില്‍ മീന്‍പിടിക്കാന്‍ പോയ ഉപ്പുതറ സ്വദേശി മുങ്ങി മരിച്ചു. കണ്ണംപടി കൊല്ലത്തിക്കാവ് കാവനാല്‍ അഭിലാഷ്(30) ആണ് മരിച്ചത്. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു അപകടം. ഈ സമയം സഹോദരന്‍ അനീഷും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മീന്‍പിടിക്കാനായി മറുകരയില്‍ വല കെട്ടിയശേഷം തിരികെ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. അഭിലാഷിനെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി നടത്തിയ തിരച്ചിലില്‍ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശ്രീകല. മക്കള്‍: ആദിയ, അബിലേഷ്.

Related Articles

Back to top button