KeralaLatest

ഫാദര്‍ ജോസ് ചിറ്റിലപള്ളി അന്തരിച്ചു

“Manju”

തൃശൂര്‍ ; ഫാദര്‍ ജോസ് ചിറ്റിലപള്ളി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം നാളെ രാവിലെ 6.30 മുതല്‍ 11 മണി വരെ തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ഓള്‍ഡ് എജ് പ്രീസ്റ്റ് ഹോമില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മുണ്ടൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. 2.30 ന് മുണ്ടൂര്‍ പള്ളിയില്‍ സംസ്കരിക്കും.

പുരോഹിതനായിരിക്കെ സെന്റ് തോമസ് കോളേജില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ച വ്യക്തിയാണ് ഫാദര്‍ ജോസ്.

Related Articles

Back to top button