InternationalLatest

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡണ്ട് ഫിദല്‍ വി റാമോസ് അന്തരിച്ചു

“Manju”

മനില: ഫിലിപ്പീന്‍സ് മുന്‍ പ്രസിഡണ്ട് ഫിദല്‍ വി റാമോസ് അന്തരിച്ചു. 94 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്ന റാമോസിന് കൊറോണ വൈറസ് ബാധിച്ചിരുന്നു. 1992 മുതല്‍ 1998 വരെയാണ് റാമോസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ പന്ത്രണ്ടാമത്തെ പ്രസിഡണ്ടായിരുന്നു അദ്ദേഹം.

കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഫിലിപ്പീന്‍സ് സൈന്യത്തിലെ രണ്ടാം ലെഫ്റ്റ്നന്റ് മുതല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വരെയുള്ള എല്ലാ റാങ്കുകള്‍ക്കും റാമോസ് അര്‍ഹനായിട്ടുണ്ട്.

ഏകാധിപതിയായിരുന്ന ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ ഭരണകാലത്ത് ഫിലിപ്പീന്‍സ് സായുധസേനയുടെ വൈസ് ചീഫ് ആയിരുന്നു റാമോസ്. എന്നാല്‍, 1986-ലെ പീപ്പിള്‍സ് പവര്‍ ഇന്‍ പവര്‍ വിപ്ലവത്തിന്റെ സമയത്ത് അദ്ദേഹം മാര്‍ക്കോസിന്റെ ഭരണത്തില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന്, റാമോസ് കൊറസോണ്‍ അക്വിനയെ പിന്തുണയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പ്രസിഡണ്ടായി ചുമതലയേല്‍റ്റു. റാമോസിന്റെ വിയോഗത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡണ്ട് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Related Articles

Back to top button