KeralaLatestMalappuram

ആത്മഹത്യാ ഭീഷണി മുഴക്കി വീടുവിട്ടിറങ്ങിയ വീട്ടമ്മയെ സൈബര്‍ സെല്ലിന്റെ സാഹായത്തോടെ കണ്ടെത്തി

“Manju”

സിന്ധുമോള്‍ ആര്‍

നെടുങ്കണ്ടം: ആത്മഹത്യാ ഭീഷണി മുഴക്കി വീടുവിട്ടിറങ്ങിയ വീട്ടമ്മ ബന്ധുക്കളേയും നാട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം വട്ടംകറക്കി. നെടുങ്കണ്ടത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. ഫോണില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വീടു വിട്ടിറങ്ങിയ വീട്ടമ്മയെ കാണാതാവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും കാണാതായതോടെ പൊലീസലും അറിയിച്ചു.

വീട്ടമ്മയെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ നെടുങ്കണ്ടം പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ രാത്രി വൈകി യുവതിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കണ്ടെത്തി. പൊലീസ് ഇടുക്കി സൈബര്‍സെല്ലിന്റെ സഹായംതേടി. വീട്ടമ്മയുടെ ഫോണ്‍ ലൊക്കേഷന്‍ മൈനര്‍സിറ്റി ഭാഗത്താണെന്ന് കണ്ടെത്തി. തുടര്‍ന്നുനടന്ന തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു.

ഭര്‍തൃപീഡനം മൂലം വീടുവിട്ടിറങ്ങിയെന്നും ആത്മഹത്യചെയ്യാന്‍ പോകുകയാണെന്നും വീട്ടമ്മ ഫോണില്‍ ബന്ധുക്കളെയും പ്രദേശത്തെ പൊതുപ്രവര്‍ത്തകരെയും അറിയിച്ച ശേഷമാണ് വീട്ടമ്മ കുറ്റിക്കാട്ടില്‍ ഒളിച്ചത്. ബന്ധുക്കളും നാട്ടുകാരും പലതവണ വിളിച്ചെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലും വീട്ടമ്മയെ കണ്ടെത്താനായില്ല. ഇതോടെ, വിവരം നാട്ടുകാര്‍ നെടുങ്കണ്ടം എസ്‌ഐ. കെ.ദിലീപ് കുമാറിനെ അറിയിച്ചു.

എസ്‌ഐ. ഹരിദാസ്, സിവില്‍ പൊലീസ് ഓഫീസര്‍ സഞ്ജു, ഹോംഗാര്‍ഡ് ഗോപിനാഥന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയത്. ഭര്‍ത്താവിന്റെ പീഡനം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നാണ് വീട്ടമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Related Articles

Back to top button