ArticleLatest

വേനല്‍ക്കാല രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം…

“Manju”

കൊവിഡ് കാലത്തെ മറ്റൊരു വേനല്‍ക്കാലം കൂടി വരവായി.വേനല്‍ക്കാലം പൊതുവെ പല തരത്തലുളള രോഗങ്ങള്‍ വരുന്ന സമയമാണ്. ഇപ്പോള്‍ പകല്‍സമയങ്ങളിലെ കനത്തചൂടും പുലര്‍ച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

വളരെയധികം മുന്‍കരുത്തലുകള്‍ എടുക്കേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കണ്ടുവരുന്ന ചില രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

വൈറല്‍പ്പനിയും ചര്‍മ്മരോഗങ്ങളുമാണ് വേനല്‍ക്കാലത്ത് കൂടുതലായി കണ്ടുവരുന്നത്. അമിതമായി സൂര്യപ്രകാശം നേരിടുമ്ബോള്‍ പല തരത്തിലുളള രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം, സൂര്യാഘാതം, ഉഷ്ണാഘാതം തുടങ്ങി വിവിധ തരത്തിലുളള രോഗാവസ്ഥകളാണ് ഇതില്‍ പ്രധാനം.

ശരീര തളര്‍ച്ച, ക്ഷീണം, തലവേദന, മയക്കം തുടങ്ങിയ ലക്ഷണങ്ങളും തൊലിപ്പുറമേ പൊളലേറ്റ തരത്തിലുളള പാടുകളും ഉണ്ടായേക്കാം. വെയിലില്‍ നിന്ന് മാറി നടക്കുക, ധാരാളം വെളളം കുടിക്കുക, പുറത്ത് പോകുമ്ബോള്‍ കുട, തൊപ്പി, കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ വെയിലത്തുള്ള ജോലി ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Related Articles

Back to top button