Latest

വെള്ള ജഴ്സി ഭാഗ്യം

“Manju”

യൂറോ കപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട്, ഇറ്റലി, സ്പെയി‍ന്‍, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളെല്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതു വെളുത്ത നിറമുള്ള ജഴ്സി ധരിച്ചായിരുന്നു. ഇതോടെയാണു വെള്ള ജഴ്സിയിലാണ് ഇത്തവണ ഭാഗ്യം എന്ന വിശ്വാസം ശക്തമായത്. സെമിയില്‍ പക്ഷെ 2 ടീമുകള്‍ക്കേ വെള്ള ജഴ്സി ലഭിക്കൂ. ഇംഗ്ലണ്ട് – ഡെന്‍മാര്‍ക്ക് മത്സരത്തില്‍ ഹോം ടീമായ ഇംഗ്ലണ്ടിന് അവരുടെ ഹോം ജഴ്സിയായ വെള്ള ധരിക്കാം. ഇറ്റലി – സ്പെയി‍ന്‍ മത്സരത്തില്‍ ഇറ്റലിക്കു ഹോം ജഴ്സിയായ നീലയാണു ലഭിക്കുക. സെമിയിലും ‘വെള്ളനിറം’ ടീമുകളെ രക്ഷിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണു ഫുട്ബോള്‍ പ്രേമികള്‍. പതിറ്റാണ്ടുകളായി ഇങ്ങനെ ചില ‘വിശ്വാസങ്ങള്‍ ‘ കായിക രംഗത്തുണ്ട് ,അതിന്റെ തുടര്‍ച്ചയായി ഇതിനെ കാണുന്നവരുമുണ്ട് .

Related Articles

Back to top button