IndiaLatest

അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി

“Manju”

ഗാന്ധിനഗര്‍: ഇന്ത്യയിലാദ്യമായി അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി. ലോകത്തില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന രക്തഗ്രൂപ്പാണിതെന്നാണ് റിപ്പോര്‍ട്ട്.ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് അപൂര്‍വ്വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.ഇഎംഎം നെഗറ്റീവ് എന്ന ഗ്രൂപ്പാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’ അല്ലെങ്കില്‍ ‘എബി’ ഗ്രൂപ്പുകളുടെ കീഴില്‍ വരാത്ത രക്തഗ്രൂപ്പാണ് ഇഎംഎം നെഗറ്റീവ്. ആദ്യമായാണ് ഇന്ത്യയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് മനുഷ്യനില്‍ കണ്ടെത്തുന്നത്.

Related Articles

Back to top button