IndiaLatest

കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം കടന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മരണസംഖ്യ 37.05 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി അന്‍പത് ലക്ഷം കടന്നു.

അമേരിക്കയില്‍ പതിനാറായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 500 പേരാണ് മരണപ്പെട്ടത്. അതേസമയം, ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 94,509 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2,394 പേര്‍ മരണപ്പെടുകയും ചെയ്‌തു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.84 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.38 ലക്ഷമായി.

Related Articles

Back to top button