KeralaLatest

പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കം ഫാസിസം : കെ.സുരേന്ദ്രൻ

“Manju”

പ്രജീഷ് വള്ള്യായി

നിയമനം തടഞ്ഞുവെച്ച പി.എസ്.സിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവർക്ക് ജോലി നൽകില്ലെന്ന പി.എസി.സിയുടെ തീരുമാനം സംസ്ഥാനത്ത് ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നതിന്റെ ഉദ്ദാഹരണമാണ്. പി.എസ്.സിയെ അപകീർത്തിപ്പെടുത്തിയതിന് നടപടിയെടുക്കുമെന്നാണ് സെക്രട്ടറി പറയുന്നത്. പിണറായി സർക്കാരാണ് പി.എസ്.സിയുടെ വിശ്വാസത തകർത്ത് അതിനെ അപകീർത്തിപ്പെടുത്തിയത്. പൗരസ്വാതന്ത്യത്തെ അടിച്ചമർത്തുന്ന സമീപനമാണ്
സംസ്ഥാന സർക്കാരിനുള്ളത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിലെത്തിയവർക്ക് ജോലി നൽകില്ലെന്ന് പറയാൻ പി.എസ്.സി ആരാണ്? കേരളത്തെ തടവറയിലാക്കുകയും ജനാധിപത്യത്തെ അടിച്ചമർത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

 

Related Articles

Back to top button