IndiaLatest

ചുവന്ന ചെവിയുള്ള അപൂര്‍വ ഇനം ആമയെ കണ്ടെത്തി

“Manju”

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ചുവന്ന ചെവിയുള്ള അപൂര്‍വ ഇനംആമയെ കണ്ടെത്തി. ബംഗാളിലെ ഹൗറ ജില്ലയിലെ ശ്യാംപൂര്‍ റിസര്‍വോയറില്‍ നിന്നാണ് ചുവന്ന ചെവിയുള്ള ആമയെ കണ്ടെത്തിയത്. വനപാലകരാണ് ആമയെ ആദ്യം കണ്ടത്. കണ്ടെത്തിയ കടലാമയ്‌ക്ക് ഒരു വയസ്സ് പ്രായമുണ്ടെന്നും ഇതൊരു മെക്‌സിക്കന്‍ ഭീമന്‍ ആമയാണെന്നും അധികൃതര്‍ അറിയിച്ചു.

ട്രാകെമിസ് സ്‌ക്രിപ്റ്റ എലിഗന്‍സ് എന്ന സ്പീഷീസ് ഇനത്തിലുള്ള ഇത്തരം ആമകള്‍ക്ക് ചെവിക്ക് സമീപം വൃത്താകൃതിയില്‍ കടും ചുവപ്പ് നിറമാണുള്ളത്. പൊതുവെ ഇവ റെഡ് ഇയര്‍ഡ് സ്ലൈഡര്‍ എന്നാണ് അറിപ്പെടുന്നത്. മെക്‌സിക്കോ, തെക്കേ അമേരിക്ക, മിസിസിപ്പി നദി എന്നിവിടങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. മെക്‌സിക്കന്‍ ഭീമന്‍ ആമകള്‍ക്ക് 100 കിലോഗ്രാം വരെ ഭാരം ഉണ്ടാകും.

ചുവന്ന ചെവിയുള്ള സ്ലൈഡര്‍ അപകടകാരികൂടിയാണ്. റെഡ് ഇയര്‍ഡ് സ്ലൈഡറിനെ ലോകത്ത് കാണപ്പെടുന്ന ഏഴ് ഇനം ആമകളില്‍ ഏറ്റവും അപകടകാരിയായി കണക്കാക്കുന്നു. കുളങ്ങള്‍, ശുദ്ധജല തടാകങ്ങള്‍ എന്നിവയില്‍ വസിക്കുന്ന ഇവയ്‌ക്ക് ഏത് പരിസ്ഥിതിയുമായും വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കും. മത്സ്യങ്ങള്‍ക്കും മറ്റ് ജലജീവികള്‍ക്കും അതിജീവനത്തിന് ഭീഷണിയാണ് റെഡ് ഇയര്‍ഡ് സ്ലൈഡര്‍.

2015-ല്‍ ബംഗാളില്‍ രാജര്‍ഹട്ട് റിസര്‍വോയറിലാണ് ആദ്യമായി ഇന്ത്യയില്‍ ചുവന്ന ചെവിയുള്ള സ്ലൈഡറെ കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷം 2020-ല്‍ രബീന്ദ്ര സരോവറില്‍ മറ്റൊന്നിനെയും കണ്ടെത്തിയിരുന്നു. പശ്ചിമബംഗാളില്‍ ഇത് മൂന്നാം തവണയാണ് റെഡ്ഈര്‍ഡ് സ്ലൈഡര്‍ പ്രത്യക്ഷപ്പെടുന്നത്.

Related Articles

Back to top button