KeralaLatestMalappuram

പി എസ് സി പരീക്ഷകൾക്ക്  സമയം പറഞ്ഞുകൊടുക്കണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ  

“Manju”

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം

മലപ്പുറം: പി. എസ് സി  പരീക്ഷ നടക്കുന്ന  കേന്ദ്രങ്ങളിൽ ക്ലോക്ക് ഘടിപ്പിക്കാൻ കഴിയില്ലെന്ന് പി എസ് സി  അറിയിച്ച സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ ഉദ്യോഗാർത്ഥികൾക്ക് കൃത്യമായ സമയം കൃത്യമായ ഇടവേളകളിൽ പറഞ്ഞുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പി എസ് സി  സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.

പി എസ് സി സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ  ക്ലോക്ക് സ്ഥാപിക്കണമെങ്കിൽ ഭീമമായ തുക ചെലവാകുമെന്നതിനാൽ പ്രായോഗികമല്ല. നിലവിൽ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ ആരംഭിച്ച് ഓരോ അര മണിക്കൂറിലും ബെൽ മുഴക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സമയ ക്രമീകരണം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ആശയ കുഴപ്പമുണ്ടാകാനുള്ള സാഹചര്യം നിലവിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മങ്കട സ്വദേശി മുഹമ്മദ് ഫാറൂഖ് സബാഹുദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

പി. എം. ബിനുകുമാർ
പി. ആർ. ഒ
9447694053
HRMP 8757/19

Related Articles

Back to top button