KeralaLatestMalappuram
വടകര അഴിയൂരില്‍ പോലീസുകാരനു കോവിഡ്
വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ പൂര്‍ണമായും അടച്ചിട്ട പതിനാലാം വാര്‍ഡ് ആവീക്കരയില് ഒരു പോലിസുകാരനു കോവിഡ് സ്ഥിരീകരിച്ചു. എടച്ചേരി പോലിസ് സ്റ്റേഷനിലെ 44 കാരനായ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥീരികരിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്ലാണ് പോസറ്റീവായത്. രോഗിയെ ചാത്തമംഗലം എഫ്എല്‍ടിസിയിലേക്ക് മാറ്റി. കഴിഞ്ഞ 11 ദിവസവും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അത് കൊണ്ട് സമ്പര്‍ക്കമില്ല. എട്ടു പോസറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയത പതിനാലാം വാര്‍ഡ് കനത്ത നീരീക്ഷണത്തിലാണ്. ഇന്നലെ നടത്തിയ 100 ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം വരാനുണ്ട്. പഞ്ചായത്ത് മുഴുവനായും ഭാഗിക കണ്ടെയിന്മെന്റ് സോണിലാണുള്ളത്.
വി.എം.സുരേഷ് കുമാർ