IndiaLatest

ഉഡാൻ നാലാം ഘട്ടത്തിൽ പുതിയ പാതകൾക്ക് അംഗീകാരം നൽകി വ്യോമയാന മന്ത്രാലയം

“Manju”

പ്രാദേശിക വ്യോമ കണക്റ്റിവിറ്റി ശൃംഖല- ‘ഉഡാൻ ‘ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി 78 പുതിയ വ്യോമ പാതകൾക്ക് അംഗീകാരം. സിവിൽ വ്യോമയാന മന്ത്രാലയം വിജയകരമായ മൂന്ന് റൗണ്ട്‌ ബിഡ്‌ഡിങ് നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് അംഗീകാരം നൽകിയത്. രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കും. വടക്കു കിഴക്കൻ, മലയോര, ദ്വീപ് മേഖലകൾക്ക് പുതിയ പാതകളിൽ പ്രാമുഖ്യം നൽകിയിരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് അഗത്തിയിലേക്കുള്ള സർവീസും പുതിയ അംഗീകൃത പാതകളിൽ ഉണ്ട്.

വടക്കുകിഴക്കൻ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഗുവാഹത്തിയിൽ നിന്നും തേസ്സു, റുപ്സി, തെസ്പൂർ, പാസിഗട്ട് , മിസ്സ, ഷില്ലോങ് എന്നിവിടങ്ങളിലേക്കും സർവീസ് ഉണ്ടാകും. ഇതുകൂടാതെ ഹിസാറിൽ നിന്നും ചണ്ഡിഗഡ്, ഡെറാഡൂൺ, ധരംശാല എന്നിവിടങ്ങളിലേക്കും വിമാനം സർവീസിന് ഉഡാൻ 4ൽ അംഗീകാരം നൽകി. വാരണാസിയിൽ നിന്നും ചിത്രകൂട്, ശ്രാവസ്തി, എന്നിവിടങ്ങളിലേക്കുള്ള വ്യോമ സർവീസിനും അംഗീകാരമുണ്ട്. ലക്ഷദ്വീപിലെ അഗത്തി, കവരത്തി, മിനിക്കോയ് ദ്വീപുകളെയും ഉഡാൻ നാലാം ഘട്ട പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 766 പാതകൾക്കാണ് ഉഡാൻ പദ്ധതിയിൽ അംഗീകാരം നൽകിയിട്ടുള്ളത്.

Related Articles

Back to top button