Latest

ഇരട്ട വോട്ട് തടയാൻ നടപടി വേണം; ഹൈക്കോടതിയെ സമീപിച്ച് ചെന്നിത്തല

“Manju”

കൊച്ചി : ഇരട്ട വോട്ട് തടയാൻ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാണ് ആവശ്യം. ഇരട്ട വോട്ടുള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നും, ഈ വോട്ടുകൾ മരവിപ്പിച്ച് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകണം. ഇരട്ട വോട്ടുകളും, മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടി അഞ്ച് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടും നടപടികളില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടലുണ്ടാകണം. നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് സ്ക്രൂട്ടിണി കമ്മിറ്റി സോഫ്റ്റ് വെയർ വഴി പരിശോധിച്ച് കണ്ടെത്തിയിട്ടുള്ളത്.

ഒരേ ഫോട്ടോയും, വിലാസവുമാണ് വ്യത്യസ്ത പേരുകളുള്ള എൻട്രികളിലുള്ളത്. ഇരട്ട വോട്ടുകളുടെ ലിസ്റ്റ് വരണാധികാരികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും നൽകുമെന്നും, വെബ് കാസ്റ്റിംഗ് ശക്തമാക്കി തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പട്ടിക തിരുത്തൽ എളുപ്പമല്ല. ഈ ഘട്ടത്തിൽ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന ആവശ്യത്തിലുള്ള ഹൈക്കോടതി ഉത്തരവ് സുപ്രധാനമാകും.

Related Articles

Back to top button