KeralaLatestThiruvananthapuram

കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണ വിതരണ കേന്ദ്രം ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: കേരള സർക്കാർ നടപ്പിലാക്കുന്നസുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഎം നേതൃത്വത്തിൽ മൂവായിരത്തിലധികം കർഷക കൂട്ടായ്മകൾ കൃഷിചെയ്തു. ഈ കാർഷിക കൂട്ടായ്മയിലൂടെ പച്ചക്കറി ഉത്പാദനം വർധിച്ചിരുന്നു. ഓണക്കാലത്ത് ജൈവ പച്ചക്കറി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഎം ഒരുക്കുന്ന ആയിരം പച്ചക്കറി വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഇത്തരം ഓണച്ചന്തകൾ വഴി കർഷകർക്ക് ന്യായ വിലയും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ കർഷക സംഘം ജില്ലാ പ്രസിഡണ്ട് പത്മകുമാർ എന്നിവർ പങ്കെടുത്തു

Related Articles

Back to top button