KeralaLatest

ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം.1 ഓണത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളിലെ ഓണാഘോഷമോ ഓണസദ്യയോ കൂട്ടംകൂടലോ ഒരു തരത്തിലും അനുവദിക്കില്ല. പായസം, മല്‍സ്യം തുടങ്ങിയവ വില്‍ക്കുന്ന കടകളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഡിജിപി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കുന്നു.

ഓണം പ്രമാണിച്ച്‌ സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്‌ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും പ്രവര്‍ത്തന സമയത്തിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button