IndiaKeralaLatest

കൊവിഡ് ചികിത്സയ്ക്കായി വ്യാജമരുന്ന് നിർമ്മാണം

“Manju”

കൊവിഡ് ചികിത്സയ്ക്കായി വ്യാജമരുന്ന് നിർമ്മാണം, ഒരാൾ മുംബൈ പൊലീസിന്റെ  പിടിയിൽ | Man manufactured fake medicine for covid arrested by mumbai police
മുംബൈ: കോറോണ ചികിത്സയ്ക്കുള്ളതെന്ന പേരിൽ വ്യാജമരുന്ന് നിർമ്മിച്ചയാളെ മുംബൈ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ ലാബിൽ വച്ചാണ് മരുന്ന് നിർമ്മാണം പുരോഗമിച്ചിരുന്നത്.
മുംബൈയിലെ മൂന്ന് മരുന്ന് വിതരണ കമ്പനികളിൽ മഹാരാഷ്ട്രാ ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തിയതിൽ നിന്നാണ് അനധികൃത മരുന്നിന്റെ നിർമ്മാണം നടക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് സംഭവത്തിൽ പരാതി സമർപ്പിക്കുകയും മുംബൈ പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ഹിമാചലിൽ നിന്നുള്ള മാക്സ് റിലീഫ് ഹെൽത്ത് കെയർ എന്ന കമ്പനിയുടെ മരുന്നുകളാണ് പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്തിയത്. അന്വേഷണത്തിൽ അത്തരത്തിലൊരു കമ്പനി ഇല്ലെന്ന് വ്യക്തമായി. മാക്സ് റിലീഫ് ഹെൽത്ത്കെയറിന്റെ ഉടമ സുദീപ് മുഖർജി പിന്നീട് അറസ്റ്റിലായി

Related Articles

Back to top button