LatestSports

മെസ്സി 2026 വരെ ബാഴ്‌സയിൽ തുടരും; പ്രതിഫലം പകുതിയാക്കി

“Manju”

ബാഴ്‌സലോണ: ആരാധകർക്ക് ആശ്വാസമായി മെസ്സിയുടെ തീരുമാനം. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ബാഴ്‌സലോണയിൽ തുടരുമെന്നാണ് താരത്തിന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടി്ല്ല. കോപ്പാ അമേരിക്കയിൽ അർജ്ജന്റീനയെ കിരീടം ചൂടിച്ച മെസ്സിയുടെ മൂല്യം വലിയതോതിൽ ഉയർന്നിരിക്കുകയാണ്.

പ്രതിഫല തർക്കമാണ് ബാഴ്‌സ വിടാൻ അർജ്ജന്റീനിയൻ താരത്തെ പ്രേരിപ്പിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ 4500 കോടിയുടെ നാലുവർഷത്തെ കരാറാണ് മെസ്സി പൂർത്തിയാക്കിയത്. ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പ്രതിഫലം നേരെ പകുതിയാക്കാൻ താരം സമ്മതിച്ചുവെന്നാണ് സൂചന. കരാർ പുതുക്കുന്നതോടെ 2026വരെ മെസ്സി ബാഴ്‌സലോണയുടെ ജഴ്‌സിയിൽ ഇറങ്ങും.

2004ലാണ് മെസ്സി ബാഴസലോണയുടെ ഭാഗമാകുന്നത്. ടീമിനായി 778 മത്സരം കളിച്ച മെസ്സി 662 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 288 ഗോളുകൾക്കും മെസ്സി സഹതാരങ്ങൾക്ക് പന്ത് എത്തിച്ചു നൽകി. ഈ സീസണിൽ 38 ഗോളുകളാണ് ലീ ലീഗയിൽ മെസ്സിയുടെ സമ്പാദ്യം. ബാഴ്‌സയ്ക്ക് 10 കിരീടങ്ങളാണ് മെസ്സി നേടിക്കൊടുത്തത്. ആറു തവണ ബാലോൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ താരം ഫുട്ബോൾ ആരാധകരുടെ എക്കാലത്തേയും ആവേശമായി മാറുകയാണ്. ലോകഫുട്‌ബോളർ പദവി ഒരു തവണയും സുവർണ്ണ പാദുക ബഹുമതി 6 തവണയും നേടിയതാരം ഇനിയും ബാഴ്‌സയുടെ കരുത്തായി തുടരുന്ന സന്തോഷത്തിലാണ് ആരാധകർ.

Related Articles

Back to top button