IndiaKeralaLatest

അമിത് ഷായ്ക്ക് കൊറോണ രോഗം ഭേദമായി; ഡിസ്ചാര്‍ജ് ചെയ്തു .

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊറോണ രോഗം ഭേദമായി. എയിംസില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ടു. നേരത്തെ രോഗം ഭേദമായിരുന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യം കാരണം എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി അമിത് ഷാ എയിംസിലെ കൊറോണ പ്രത്യേക ചികില്‍സാ കേന്ദ്രത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് അദ്ദേഹം വീട്ടിലെത്തി.

ആരോഗ്യ നില തൃപ്തികരമാണെന്നും വൈകാതെ ആശുപത്രി വിടുമെന്നും ശനിയാഴ്ച വൈകീട്ട് എയിംസില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊറോണ രോഗം ബാധിച്ചത്. തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആഗസ്റ്റ് 14ന് അമിത് ഷാ കൊറോണ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് ആശുപത്രി വിടാനും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനും തീരുമാനിച്ചു.

Related Articles

Back to top button