IndiaLatest

100 മില്യണ്‍ ക്ലബില്‍ വിരാട് കോഹ്ലി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്സ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. 100 മില്ല്യണ്‍ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന റെക്കോഡാണ് കോഹ്ലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍, ഏഷ്യന്‍ എന്നീ റെക്കോഡുകളും കോഹ്ലിയെ തേടിയെത്തി.

ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള രണ്ടാമത്തെ താരം ബോളീവുഡ് നടി പ്രിയങ്ക ചോപ്രയാണ്. 60.8 മില്ല്യണ്‍ ഫോളോവേഴ്സ് ആണ് പ്രിയങ്കയ്ക്ക് ഉള്ളത്. ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള കായിക താരങ്ങളില്‍ കോഹ്ലി നാലാമതാണ്. 265 മില്ല്യണ്‍ ഫോളോവേഴ്സുള്ള പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമത്. 186 മില്ല്യണ്‍ ഫോളോവേഴ്സുമായി ബാഴ്സലോണ നായകന്‍ ലയണല്‍ മെസി രണ്ടാം സ്ഥാനത്തുണ്ട്. 147 മില്ല്യണ്‍ ഫോളോവേഴ്സുള്ള ബ്രസീല്‍ താരം നെയ്മറാണ് മൂന്നാമത്.

Related Articles

Back to top button