IndiaKeralaLatest

പ്രണാബ് മുഖര്‍ജിയുടെ വിയോഗത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചിച്ചു.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
പോത്തന്‍കോട് : അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജിയ്ക്ക് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരഞ്ജലികള്‍ അര്‍പ്പിച്ചു. പ്രസിഡന്റായിരിക്കുമ്പോഴും ശേഷവും നിരവധി തവണ അദ്ദേഹത്തെ നേരില്‍ കാണുവാനും അടുത്തിടപെഴകുവാനും അവസരമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും മറക്കുവാനാകാത്ത വിധത്തില്‍ മനസ്സില്‍ തട്ടുന്ന ഓര്‍മ്മകളാണ് സൌമനായ വ്യക്തിത്വം സമ്മാനിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ പരിപാടികളില്‍ അദ്ദേഹം പലതവണ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ രാജ്യത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.

https://www.facebook.com/530420730303864/posts/3641166852562554

 

Related Articles

Back to top button