KasaragodKeralaLatest

ടാറ്റ കോവിഡ് ആശുപത്രി സെപ്റ്റംബര്‍ ഒമ്പതിന് കൈമാറും

“Manju”

കാസര്‍കോട്​: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറി​െന്‍റ സഹായത്തോടെ ടാറ്റ ഗ്രൂപ് ജില്ലയില്‍ നിര്‍മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒമ്ബതിന് ടാറ്റ ഗ്രൂപ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറും. തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി സെപ്റ്റംബര്‍ ഒമ്ബതിന് ഉച്ചക്ക് 12ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് ഏറ്റുവാങ്ങുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രി ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ ഉള്‍​െപ്പടെ ക്ഷണിക്കപ്പെട്ട 50 പേര്‍ പങ്കെടുക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചവര്‍ക്കുള്ള അനുമോദന പത്രം നല്‍കും.

Related Articles

Back to top button