IndiaLatest

സിബിഎസ്‌ഇ പ്ലസ് ടു ഫലം ഇന്ന് പ്രഖ്യാപിക്കും

“Manju”

ന്യുഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം. ഈ മാസം 31നകം ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഒരു ദിവസം മുന്‍പേയാണ് ഫലപ്രഖ്യാപനം.
കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വെയ്‌റ്റേജ് നല്‍കിയാണ് ഫലപ്രഖ്യാപനം. 13 അംഗ പാനല്‍ നിശ്ചയിച്ച പ്രകാരം 10,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കിന് 30% വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40 ശതമാനവും വെയ്‌റ്റേജ് നല്‍കും. 30ഃ30ഃ40 എന്ന അനുപാതത്തിലാണ് വെയ്‌റ്റേജ് നല്‍കുക.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Related Articles

Back to top button