InternationalLatest

അമേരിക്കയില്‍ കോവിഡ് പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നു

“Manju”

അമേരിക്ക: ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രവ്യാപനത്തില്‍ ഞെട്ടി അമേരിക്ക. രാജ്യത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം പുതിയ കോവിഡ് കേസുകളാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്ക് അനുസരിച്ച്‌ 10,80,211 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

രാജ്യത്ത് രോഗികളുടെ എണ്ണം വരും ആഴ്ചകളില്‍ ഉച്ചസ്ഥായിയിലാകുമെന്ന വൈറ്റ്ഹൗസിലെ പകര്‍ച്ച വ്യാധി ഉപദേഷ്ടാവ് അന്തോണി ഫൗച്ചി പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് കേസുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവ് എന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ അവസാന ആഴ്ചയില്‍ തന്നെ മൊത്തം കേസുകളിലെ 59 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button